Wednesday, February 27, 2008

ചേനവറുത്തുപ്പേരി

ളരേ മുമ്പാണ്‌.

ഒരു ദിവസം എന്റെ ഒരു സുഹൃത്ത്‌ എന്നെ ഉച്ചയൂണിന്‌ ക്ഷണിച്ചു.

ശരി, ക്ഷണിച്ചതല്ലേ, പോയിക്കളയാം എന്നു കരുതി ഞാന്‍ നേരെ അവന്റെ വീട്ടില്‍പ്പോയി.

അവിടെച്ചെന്ന് ഊണും തുടങ്ങി.

അവന്റെ അമ്മേടെ മാസ്റ്റര്‍പീസ്‌ ഐറ്റമാണെന്നും പറഞ്ഞു ചേനയുപ്പേരി തന്നപ്പോഴേ എന്തോ പന്തിയല്ലായ തോന്നിയിരുന്നു.

ഞാനതെടുത്ത്‌ വായില്‍വച്ചപ്പോള്‍ ശരിക്കും ച്യൂയിങ്ങ്‌ഗം പോലെ. ചവചവാന്നിരിക്കുണു! ആകെ മസാലമയം!

എനിക്കതൊട്ടും ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരുവിധം ഞാനത്‌ ഇറക്കിതുടങ്ങുമ്പൊഴേക്കും അവന്‍ "അപ്പൊ നമ്പൂരി ബീഫും കഴിക്കും അല്ലേ" എന്നൊരു ചോദ്യം!

തുടങ്ങീല്ല്യേ ഛര്‍ദ്ദി! അവന്റെ ഡൈനിങ്‌ ടേബിള്‍ മുഴുവന്‍ ഞാന്‍ ഛര്‍ദ്ദിച്ചുനിറച്ചു!

പിന്നെ നല്ല ഉഗ്രന്‍ ചേനവറുത്തത്‌ നമ്പൂരിസ്സദ്യക്കുകണ്ടാലും, "ഉത്പ്രേക്ഷ" ഓര്‍മ്മവരും; അതുതാനല്ലയോ ഇത്‌! ഒരിത്തിരി വ്യത്യാസംണ്ട്‌; മോഡേണ്‍ ഉത്പ്രേക്ഷ്യാണെ!

പിന്നെ, ഈയടുത്താണ്‌ ഞാന്‍ "ചേനവറുത്തത്‌" കഴിച്ചുതുടങ്ങിയത്‌; അതും അമ്മേടെ നിര്‍ബന്ധം കാരണം!

9 comments:

  1. :( തെമ്മടിത്തരാ ആ സുഹൃത്തു കാണിച്ചേ. ചെലര്ക്ക് ഇങ്ങനെ ഒരു നിര്ബന്ധാ ഇഷ്ടല്ലതത്തിനെ വേറെ എന്തേലും ആണെന്ന് പറഞ്ഞു കഴിപ്പിക്കുന്നെ. അവാര്ഡ് ഭാവം നമ്മളെ അങ്ങ് ഒത്തിരി സ്നേഹിക്കുന്നുന്നാ. മീന് കഴിക്കണം ഇല്ലേല് വൈറ്റമിന് ഋ മിസ്സാവുംന്നു. നമ്മള് തിന്നുന്ന ബാക്കി പച്ചക്കറിയും പയര് വര്ഗ്ഗവും ഒന്നും കണ്ണില് പിടിക്കില്ല.

    പിന്നെയും ഒരു :(

    ReplyDelete
  2. സോയാ കാണുമ്പോ എന്റെ അമ്മ പറയും അത് ബീഫുപോലിരിക്കുന്നെന്നു...

    ശ് ശ് എങനെ നല്ല സ്വാദാണോ അത്? ആരോടും പറയില്ലെന്നേ...

    ReplyDelete
  3. ഇഷ്ടമില്ലാത്ത ഒന്ന് നിര്‍ബന്ധിച്ച് കഴിപ്പിയ്ക്കുന്നയാള്‍ നല്ല സുഹൃത്താണെന്ന് പറയാനാകില്ല. ഇനിയൊരിയ്ക്കല്‍ കോള ആണെന്ന് പറഞ്ഞ് മദ്യം കഴിപ്പിയ്ക്കില്ല എന്നാരറിഞ്ഞു?

    ReplyDelete
  4. വല്ലപ്പോഴും ബീഫ് കഴിച്ചിരുന്നെങ്കില്‍ ഈ അപകടം വരില്ലായിരുന്നു :-)

    ReplyDelete
  5. Priya: പച്ചക്കറീം പയറുവര്‍ഗോംന്നല്ല, ഈ നോണ്‍-വെജ്‌ കഴിച്ചില്ലേല്‍ ജീവിക്കാന്‍ പറ്റില്ല്യാന്ന് വരെ ധരിച്ചുവച്ചിരിക്കുന്നവരുണ്ടിവിടെ. എന്നോട്‌ ഇതുവരേം നീ നോണ്‍ കഴിച്ചിട്ടില്ല്യേ, എങ്ങന്യാ നോണ്‍ കഴിക്കാതെ എന്നൊക്കെ ഒരുപാടുപേര്‍ ചോദിച്ചിട്ടുണ്ട്‌! എന്താ ഇവരോടു പറയണ്ടേന്നറിയില്ല്യ! പിന്നെ, അന്നത്‌ ഇത്തിരി സീരിയസ്‌ ആയിരുന്നെങ്കിലും, ഇപ്പൊ ഒരു തമാശയായിക്കാണാന്‍ പറ്റുന്നുണ്ട്‌!

    കാപ്പിലാന്‍: നല്ല 70എം.എം ചിരിയാണല്ലോ! വന്നേനും ചിരിച്ചേനും നന്ദി! :)

    പ്രിയ ഉണ്ണികൃഷ്ണന്‍: ദാപ്പൊ നന്നായെ! ഞാന്‍ വെച്ച വാള്‍ കണ്ടാല്‍ മനുഷ്യര്‍ പിന്നെ ബീഫ്‌ കഴിക്കില്ല്യ. പിന്നെ അവന്‍പോലും കുറച്ചുകാലത്തേക്ക്‌ ബീഫ്‌ കഴിച്ചിട്ടില്ല്യ; അറിയ്‌വോ?

    ശ്രീ: ഇനീപ്പൊ കോളാന്ന് പറഞ്ഞുകോണ്ട്‌ മദ്യം തന്നാലൊന്നും ഏശില്ല മാഷേ! അതോടെ അവനായിരിക്കും എന്റെ ഏറ്റവും നല്ല ഫ്രണ്ട്‌! (പിന്നെ, ആദ്യത്തെ മദ്യപാനം ഒരു പോസ്റ്റായി ഇടാം കേട്ടോ)

    നിനോജ്‌: വേണ്ടമോനെ വേണ്ടമോനേ, വണ്ടിപോട്ടേ! ഞമ്മള്‌ വല്ല കഞ്ഞീം കപ്പ്യായിട്ട്‌ കഴിഞ്ഞോളാമേ!

    വന്നവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി!

    ReplyDelete
  6. ചന്ദൂട്ടാ,

    ശരിക്കും ബീഫ് തന്നെങ്കില്‍ അത് വൃത്തികേടാണ് സുഹൃത്ത് കാണിച്ചത്. അതല്ല സോയ ആണെന്കില്‍, ഒരു തമാശ ആയികാണാം. ചന്ദൂട്ടന്‍ വാള് വെച്ച് പ്രതികാരം ചെയ്തത് നന്നായി. ഇനി ആ തമാശ ആരുടെ അടുത്തും എടുക്കില്ലല്ലോ!

    ഞാനും 20 വയസ്സ് കഴിഞ്ഞ് ഹോസ്റ്റലില്‍ താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് മത്സ്യ മാംസാദികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് (അതിന് മുന്‍പ് അഞ്ചു വയസ്സ് വരെ വീട്ടില്‍ ഉണ്ടാക്കി കഴിച്ചിരുന്നു) . അത് വരെ വിചാരിച്ചിരുന്നത് ഇതൊക്കെ കഴിച്ചാല്‍ ഛര്‍ദിക്കും എന്നായിരുന്നു. മീന്‍ കഴിക്കുന്ന ബന്ധുക്കളുടെ എതിരെ ഇരുന്നു പോലും കഴിച്ചിരുന്നില്ല! കഴിച്ചു തുടങ്ങിയപ്പോള്‍ ഇതൊന്നും ഇല്ലാതെ വല്യ പ്രയാസമാ! സത്യം.

    ഒറീസ്സയില്‍ വച്ചു ബാച്ചി ആയിരുന്നപ്പോള്‍ ഒരു ശനിയാഴ്ച്ച ബീഫ് കറിയുണ്ടാക്കി കൊണ്ടിരുന്നപ്പോള്‍ ഒരു സുഹൃത്തെത്തി. (അവിടെ ബീഫ് കഴിക്കും എന്ന് പറഞ്ഞാല്‍ വളരെ പുച്ഛവും, ചിലപ്പോള്‍ അടിയും കിട്ടും. പക്ഷെ ബീഫ് ചില ഏരിയകളില്‍ കിട്ടും). നല്ല മണം! മട്ടണ്‍ ആണെന്ന് പറഞ്ഞുപോയി. ഇതു കേട്ടതോടെ മട്ടണ്‍ കഴിക്കുന്ന സുഹൃത്തിന്‌ (അവിടെ മിക്കാവാറും എല്ലാ ജാതിക്കാരും മട്ടണ്‍, മീന്‍, മുട്ട എന്നിവ കഴിക്കും ) കേരള മട്ടണ്‍ കഴിച്ചിട്ടേ അടങ്ങൂ എന്ന വാശി. പറഞ്ഞു വിടാന്‍ പല പണികളും നോക്കിയിട്ടും, സ്വാതന്ത്ര്യമുള്ളത് കൊണ്ട് ആള്‍ അവിടെ തന്നെ കുറ്റിയടിച്ചു. അവസാനം മട്ടന്‍ ആണെന്ന് വിചാരിച്ച് ആള്‍ കഴിച്ചപ്പോള്‍ ഒന്നും സംഭവിച്ചില്ല! ജീവനില്‍ പേടിച്ച് ആരോടും പറഞ്ഞില്ല.

    ഞാന്‍ പറഞ്ഞു വന്നത്, പറയാതെ ബീഫ് തന്നാല്‍ വലിയ കുഴപ്പമില്ലായിരുന്നു എന്നാണ്. കാരണം ചേന അറിയാത്ത ചന്ദൂട്ടന് ആന തന്നാലും ഒന്നും അറിയാന്‍ പോകുന്നില്ലായിരുന്നു :-)

    ReplyDelete
  7. തൊട്ടുമുന്നെ Priyaയോട്‌ പറഞ്ഞപോലെ, അന്നത്‌ എന്നെ മാനസികമായി ഒരുപാട്‌ തളര്‍ത്തിയ സംഭവമാണ്‌. എന്റെ ശ്രീവല്ലഭാ, അതുപിന്നെ അഞ്ചാറുവര്‍ഷായില്ല്യേ, ഇപ്പൊ അതൊരു തമാശപോലെ തന്ന്യേ തോന്നുണുള്ളൂ; ഒഴിവാക്കാമായിരുന്ന ഒരു തമാശ!

    പിന്നെ ഈ സൂക്കേട്‌ എല്ലാര്‍ക്കൂണ്ട്‌! ഒരു നോണ്‍വെജിറ്റേറിയനെക്കണ്ടാല്‍ വെജിറ്റേറിയന്‍ വെജിറ്റേറിയന്‍ വര്‍ത്താനം പറഞ്ഞ്‌ അവനെ(ളെ) ഒരു വെജിറ്റേറിയനാക്കാന്‍ ശ്രമിക്കുന്നപോലെയോ ഒരു കള്ളുകുടിയന്‍ കുടിക്കാത്ത ആളെ പറഞ്ഞ്‌ കുടിപ്പിക്കുന്നപോലെയോ അല്ലേ ഇത്‌!

    ReplyDelete
  8. ഹഹ വല്ലാത്ത ഉപ്പേരിപ്പറ്റായി പോയല്ലോ മാഷെ.

    ReplyDelete