ബഡ്‌ജറ്റ് വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരുതരം നിര്‍വികാരതയാണ് തോന്നിയത്! ജോലിസമയം 10മണിക്കൂറാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു പോലും! ആദ്യം, ഇതിലെന്താ ഇത്ര പുതുമ എന്നു ചിന്തിച്ചെങ്കിലും, പിന്നീട് ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ത്തു!
പശ്ചാത്യരാജ്യങ്ങളിലെ സാമ്പത്തികമാന്ദ്യം ഭാരതീയസാമ്പത്തികാവസ്ഥയെ ബാധിക്കാതിരിക്കാന്‍വേണ്ടിയെന്നൊരു മുടന്തന്‍ ന്യായവുമായാണ് ജോലിസമയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന് എന്താ 8 മണിക്കൂറേ പണിയെടുക്കാന്‍ പാടുള്ളോ എന്നു ചോദിച്ചാല്‍, തീര്‍ച്ചയായും അല്ല. ആകെയുള്ള 24 മണിക്കൂറില്‍ മനുഷ്യന്‍ 10 മണിക്കൂര്‍ ജോലിചെയ്യുകയും, 8 മണിക്കൂര്‍ ഉറങ്ങുകയും ചെയ്താല്‍ പിന്നെ എന്തുണ്ടാകും ബാക്കി എന്നതാണിവിടെ എന്റെ പ്രശ്നം! ജോലിക്കുപോയിവരുമ്പോഴെക്കും ശേഷമുള്ളതില്‍ ഒരു മൂന്നുമണിക്കൂര്‍ കാലി. കുളി തുടങ്ങിയ പ്രാഥമിക കൃത്യങ്ങള്‍ക്ക് രണ്ടുനേരവുംകൂടി 2 മണിക്കൂര്‍! ഇനി ബാക്കി 1 മണിക്കൂറാണോ ആകെ ജീവിതം? ഇനി പാശ്ചാത്യരാഷ്ട്രങ്ങളിലെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടാല്‍ ഇവിടെ 6 മണിക്കൂര്‍ ജോലി ചെയ്താല്‍മതി എന്നിവര്‍ പറയുമോ ആവോ? (എന്തായാലും 24x7 എന്നൊന്നും പറയാതിരുന്നത് നന്നായെന്നുതോന്നുന്നു)
ഇനി കമ്യൂണിസം ഒഴിവാക്കി ചിന്തിച്ചാല്‍ ഇതിന് സാമൂഹികമായും പല വശങ്ങളുണ്ടെന്ന് കാണാന്‍ കഴിയും. ഒരു സാധാരണ മനുഷ്യന് അവന്റെ ജോലിപോലെത്തന്നെ പ്രധാനമാകണം കുടുംബവും. ഇനിയുള്ള തലമുറയ്ക്ക് സ്നേഹവും, വാല്‍സല്യവും പകരുകയും, അവരെ നേരായ വഴിക്കുനയിക്കുകയും, മനുഷ്യന്റെ മൃദുലവികാരങ്ങളെ സൂക്ഷ്മമായി സമൂഹത്തിലെ വാല്യൂസിസ്റ്റങ്ങളുമായി വിളക്കിച്ചേര്‍ത്ത് ആരോഗ്യപരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് ശക്തമായ കുടുംബബന്ധങ്ങളിലൂടെയാണ്. ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ മനുഷ്യന് ഇതൊന്നും സാധിക്കാതെ വരുന്നു. സ്വന്തം ഭാര്യയോടും കുട്ടികളോടും 'ഹായ് ബൈ' ബന്ധം മാത്രം സൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാരുടെയും, സ്വന്തം കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍കൂടി നിഷേധിക്കുന്ന അമ്മമാരുടേയും എണ്ണം ഇനിയും വര്‍ദ്ധിക്കുകയും, തന്മൂലം നമുക്ക് വളര്‍ന്നുവരുന്ന ഒരു തലമുറയെ മുഴുവന്‍ നാശത്തിന്റെ പാതയിലേക്ക് തള്ളിവിടേണ്ടിവരികയും ചെയ്യും!
മനുഷ്യജീവിതം തികച്ചും യാന്ത്രികമാകുന്നതോടെ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ട് ജോലിയെടുക്കുന്ന പാവകളായി നമ്മുടെ പൗരന്മാര്‍ തരംതാഴ്‌ത്തപ്പെകയും പൊതുജനങ്ങളുടെ മാനസികാരോഗ്യനില തകരാറിലാവുകയും ചെയ്തേക്കും. പിന്നെ, മനഃസമാധാനത്തിനായി സ്വാമിമാരും ആള്‍ദൈവങ്ങളും മറ്റുകള്ളനാണയങ്ങളുമൊക്കെയാവും നമുക്കാശ്രയം!
ചുരുക്കത്തില്‍, പൊതുജീവിതം യാന്ത്രികമാവുകയും മനുഷ്യമനസ്സാക്ഷി മരിക്കുകയും ബന്ധങ്ങള്‍ അകന്നുപോകുകയും സാമൂഹികാരക്ഷിതത്വത്തിലേക്ക് എവരേയും തള്ളിവിടുകയും ചെയ്തുകൊണ്ട് ഭാരതീയതയുടെ കടയ്ക്കുതന്നെ കത്തിവയ്ക്കുന്ന ഒരു തീരുമാനമാകും ഈ സമയവര്‍ദ്ധന!
വാല്‍ക്കഷ്‌ണം: ഒരു ദിവസം 24 മണിക്കൂറില്‍നിന്ന് വര്‍ദ്ധിക്കാതിരിക്കുന്നേടത്തോളം, ഈ സമയവര്‍ദ്ധന ഐ.ടി ജീവനക്കാരെ അത്ര വലുതായിട്ടൊന്നും ബാധിക്കാന്‍ പോകുന്നില്ലെന്ന് തോന്നുന്നു.
വാല്‍കഷ്ണം ഇഷ്ടപ്പെട്ടു ചന്ദൂട്ടാ. ഡല്‍ഹിയില്‍ ആയിരുന്നപ്പോള്‍ ഇതൊന്നുമില്ലാതെ തന്നെ ജോലിക്കായ് 12-13 മണിക്കുര്‍ കളഞ്ഞിരുന്നു! രാവിലെ ഒന്പതിനു ജോലിക്ക് ഹാജരാകണമെങ്കില്‍ എട്ടിന് തിരിക്കണം. രാത്രി ഒന്പതിനു തിരിച്ചു വീട്ടിലെത്തും. ഇപ്പോള്‍ ഇവിടെ യുറോപ്പില്‍ ഇരിക്കുമ്പോള്‍ കഷ്ടിച്ച് 8 മണിക്കുര്‍ ജോലി ചെയ്‌താല്‍ മതി. അതുകൊണ്ടു ഇഷ്ടംപോലെ ബ്ലോഗ് ചെയ്യാന്‍ സമയം! ഒരു പക്ഷെ പണ്ടു കുടുതല്‍ ജോലി ചെയ്തതിനു കിട്ടുന്ന ഫലം ആയിരിക്കും!
ReplyDeleteചിന്തിയ്ക്കേണ്ട വിഷയം തന്നെ. കണ്ടറിയാം.
ReplyDelete"ജോലിസമയം വര്‍ദ്ധിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ മനുഷ്യന് ഇതൊന്നും സാധിക്കാതെ വരുന്നു."
ReplyDeleteതാങ്കള്‍ അതൊക്കെ സാധിച്ചോളൂ ഇവിടെത്തന്നെ ജോലിചെയ്യണമെന്നു പറയരുത് എന്നു പറഞ്ഞാലോ?! ഇപ്പോള്‍ അതിനുള്ള സാഹചര്യമല്ല ഉള്ളതെന്നു സമ്മതിച്ചു. ഈ 8 മണിക്കൂറും കെട്ടിപ്പിടിച്ചോണ്ടിരുന്നിരുന്നെങ്കില്‍ ഐ.ടി ഇന്ത്യയില്‍ സാധ്യമാവുകയേ ഇല്ലായിരുന്നു.
ജോലി, യാത്ര, വിശ്രമം ഇതുകഴിഞ്ഞിട്ടൂള്ള ഒരു മണിക്കൂറാണ് ജീവിതമെന്ന കാഴ്ചപ്പാടില്‍ ഇത്തിരി പിശകില്ലേ.
വിദേശത്ത് ജോലിചെയ്യുകയും മാവേലിയെപ്പോലെ വര്‍ഷത്തിലൊരിക്കല്‍ മാത്രം വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ തന്റെ കുടുംബാംങ്ങങ്ങളുമായി ചിലവിട്ടുമടങ്ങുന്നവര്‍ “ഇതൊക്കെ” എങ്ങിനെ സാധിയ്ക്കുന്നു.
എ.സി മുറികളിലും സര്‍ക്കാരാഫീസിന്റെ സ്വാതന്ത്യങ്ങളിലും വിഹരിയ്ക്കുന്നവര്‍ 8 മണിക്കൂര്‍ ഇഫക്ടീവായി ഉത്പാദനക്ഷമമായി ജോലിചെയ്യുന്നുണ്ടോ?
ശ്രമകരമായ സാഹചര്യങ്ങള്ളില്‍ പാടത്തും ഫാക്ടറികളിലും ജോലിചെയ്യുന്ന കൂലിപ്പണീക്കാര്‍ക്ക് അവകാശപ്പെട്ട ആനുകൂല്യം 8 മണികൂര്‍ ഓഫീസില്‍ ചിലവഴിയ്ക്കുന്നവര്‍(5 മണിക്കൂര്‍ പോലും ഉത്പാദനക്ഷമനല്ലാതെ) കൂടി കൈപ്പറ്റുകയാണ് ചെയ്യുന്നത്.
ശ്രീവല്ലഭേട്ടാ:
ReplyDeleteഅതന്ന്യാ ഇവിടേം! ഇപ്പൊ സാധാരണ എട്ടരക്കിവിടെ വന്നാ പത്തര പതിനൊന്നാവും തിരിച്ചുപോകാന്‍; ച്ചാ പതിനാലുമണിക്കൂറോളം ജോലി! പിന്നെ ചില ദിവസങ്ങളിലത് രാത്രി രണ്ടുമണി വരെ നീളാറുണ്ട്! പക്ഷേ പരാതിയില്ല കേട്ടോ. വാല്‍ക്കഷ്‌ണം ഇഷ്ടമായീന്ന് പറഞ്ഞത് എനിക്കും ഇഷ്ടായി :)
ശ്രീ:
ങും..! ന്നാ ചിന്തിക്കൂ!
ജോസേട്ടാ:
(ഐ.ടി.യിലെ എന്റെ അനുഭവം തുലോം പരിമിതമാണെങ്കിലും,) ജോലി സമയം അധികരിക്കുന്നതിന് കാരണം മാര്‍ക്കെറ്റിങ്ങിലും മാനേജ്‌മെന്റിലുമുള്ള പിഴകുകളാണ് എന്ന് വിശ്വസിക്കുന്നു. തെറ്റായ എസ്റ്റിമേഷനുകള്‍ നല്‍കിയും, കമിറ്റ്‌മെന്റുകള്‍ നല്‍കിയും പ്രോജെക്റ്റ് നിലനിര്‍ത്തുമ്പോള്‍, അത് ജോലിക്കാരനെയും അവന്റെ കുടുംബജീവിതത്തെയുമാണ് ബാധിക്കുന്നത്. (ക്രിറ്റികല്‍ മൈന്റനന്‍സ് വിഷയങ്ങള്‍ക്ക് ഇത് ബാധകമല്ല).
പിന്നെ, വിദേശരാഷ്ട്രങ്ങളിലും ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ലേ? അവിടങ്ങളിലെല്ലാം 8 മണിക്കൂര്‍ മതിയെങ്കില്‍ പിന്നെന്താ ഇവിടെ? സര്‍ക്കാരോഫീസുകളിലെ കാര്യക്ഷമതയില്ലായ്മ ഭരിക്കുന്ന സര്‍ക്കാരിന്റെ കൊള്ളരുതായ്കയാണ്. അതും ഇതുമായി ബന്ധമില്ലെന്ന് കരുതുന്നു.
ഇനി ഭാരതത്തില്‍, ഐ.ടി എന്നത് ടൈം ബേസ്‌ഡല്ല ടാസ്ക് ബേസ്‌ഡാണെന്നാണ് ഞാന്‍ കരുതുന്നത്.
വന്നതിനും, വായിച്ചതിനും, ആത്മാര്‍ത്ഥമായ അഭിപ്രായങ്ങള്‍ക്കും ഹൃദയംഗമായ നന്ദി!
ജോലി സമയം 10 മണിക്കൂര്‍ ആക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. കാരണം ഇപ്പൊ തന്നെ ദിവസത്തിന്റെ പകുതി സമയവൌം ജൊലി ചെയ്യണം. അപ്പൊ പിന്നെ 10 മണിക്കൂര്‍ ആക്കിയാല്‍ 24 മണിക്കൂര്‍ എന്നെത് എക്സ്റ്റെന്റ് ചെയ്യേണ്ടി വരും.
ReplyDeleteപിന്നെ, വിദേശരാജ്യങ്ങളില്‍ 8 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ എന്നാരാ പറഞ്ഞെ?ഓവര്‍ടൈം എന്നതിലുപരി ശനിയാഴ്ച വരെ ജോലി ചെയ്യുന്നവരും ഇവ്ടുണ്ട് ഐ.ടി കമ്പനികളില്‍...
എന്തായാലും ആലോചിക്കേണ്ട വിഷയം തന്നെ.
ഔദ്യോഗികമായി 8 മണിക്കൂര്‍ ജോലി സമയം ഉള്ള ഇപ്പോള്‍ തന്നെ പ്രൈവെറ്റു സെക്ടറില്‍ റിടെയില്‍ മേഘലയില്‍ ജോലിചെയ്യുന്നവര്‍ 10 മുതല്‍ 14 മണിക്കുര്‍ വരെ ഗള്‍ഫു നാടുകളില്‍ ജോലിചെയ്യുന്നുണ്ട്. ദുബായ് പോലുള്ള സ്ഥലങ്ങള്‍ലില്‍ ദിവസവും 2-3 മണിക്കൂര്‍ യാത്രക്കു തന്നെ വേണം. അല്ലോള്‍ തന്നെ 15-16 മണിക്കൂര്‍ തീര്‍ന്നു. പിന്നെ കുളി, ആഹാരം, ഉറക്കം, സമയം ????? നമ്മുടെ നാട്ടില്‍ എറണാകുളം പോലുള്ള സ്ഥലങ്ങളീല്‍ നൈറ്റ് ഷോപ്പിങ്ങ് പ്രോത്സാഹിപ്പിക്കാനുള്ള ഭാഗമായി കടകള്‍ രാത്രി വളരെ വൈകുന്നവരെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. വന്‍കിട തൊഴില്‍ശാലകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന വരുടെ ഇരട്ടിയില്‍ അധികം വരും ഇതുപോലെ അസംഘടിത മേഘലയില്‍ ജോലിചെയ്യുന്നവരുടെ എണ്ണം. രാവിലെ ഉറക്കച്ചടവുള്ള മുഖവുമായി ജോലിക്കു പോകുന്നവരെ ഇന്നു കൊച്ചിയില്‍ ധാരാളം കാണം.വീട്ടിലുള്ള സ്വന്തം കുട്ടികളെ ഗള്‍ഫില്‍ വെള്ളിയാഴ്ച് അര ദിവസവും, നാട്ടില്‍ ഞയറാഴ്ച കളിലും മാത്രം നേരെചോവ്വേ കാണുന്ന അനേകം പേരുണ്ട്. തൊഴിലാളികളുടെ ഗത്യന്തരമില്ലായ്മയെ മുതലെടുക്കുകയാണു ബിസിനസ്സുകാര്‍.അവര്‍ വേണമെങ്കില്‍ മതി എന്നു പറഞ്ഞാല്‍ സാരമില്ല എന്നു പറഞ്ഞു ചാടിവീഴാന്‍ ലൈനായിട്ട് ആളു നില്‍പ്പുണ്ട്.
ReplyDeleteതൊഴിലാളികളെ കഷ്ടപ്പാടുകളെ മുതലെടുത്തു അടിമകളെപ്പോലെ സര്‍ക്കാര്‍ അംഗീകാരത്തോടെ ജോലി ചെയ്യിപ്പിക്കുന്നതിനോടു മാനസ്സികമായി യോചിക്കാന്‍ പ്രയാസമാണു.
പ്രിയ ഉണ്ണികൃഷ്ണന്‍: വളരേ ശരിയാണ്.
ReplyDeleteഒരു "ദേശാഭിമാനി": അഭിപ്രായങ്ങളോട് യോജിക്കുന്നു. തൊഴിലാളികളെ മുതലെടുക്കുന്നത് അവിടെ നില്‍ക്കട്ടെ, ഇത് കൊച്ചു വരുന്ന തലമുറയെ എങ്ങനെ ബാധിക്കുമെന്നതാണ് കൂടുതല്‍ വലിയ പ്രശ്നമെന്നാണ് എനിക്ക് തോന്നുന്നത്!
നമ്മുടെ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ല എന്നല്ല! ചൂഷണത്തെ അംഗീകരിക്കാനുമാവില്ല! നോക്കൂ, നമുക്കുലഭിച്ചപോലെ സ്നേഹോഷ്മളമായ ഒരു ബാല്യകാലം നമ്മുടെ കുഞ്ഞുങ്ങള്‍ക്കും വേണ്ടേ? അവര്‍ക്കും അച്ഛന്‍, അമ്മ തുടങ്ങിയ കുടുംബബന്ധങ്ങളുടെ മാധുര്യം അനുഭവിക്കുവാന്‍ അവകാശമൊരുക്കണ്ടേ? അമ്മയുടെ കൈപ്പുണ്യത്തിന്റെയും സ്നേഹത്തിന്റെയും മാധുര്യമാര്‍ന്ന വിഭവങ്ങള്‍ക്കുപകരം കാന്റീനിലെ വൃത്തിയില്ലാത്തതും പണക്കൊതിനിറഞ്ഞതുമായ ഭക്ഷണം കഴിക്കേണ്ട ഗതികേടില്‍നിന്നും അവരെ രക്ഷിക്കേണ്ടതല്ലേ?
ഇതിനെല്ലാം കഴിയുന്ന ഒരു സാഹചര്യമൊരുങ്ങിയിരുന്നെങ്കില്‍, അല്ലേ?
This comment has been removed by the author.
ReplyDeleteചന്തൂ 2 മണിക്കൂര്‍ ജോലി സമയം കൂട്ടിയതു കൊണ്ട് ഈ പറയുന്ന സാമൂഹികാരക്ഷിതവസ്ഥ ഒന്നും ഉണ്ടാകുമെന്ന് എനിക്ക് തോനുനില്ല. ഈ 2 മനിക്കൂറിലാണോ കുടുംബതതിന്റെ താളം ഇരിക്കൂണതത്, ഈ കാരണം കൊണ്ടു തെറ്റുന്ന കുടുംബത്തിനു താള ബോധമില്ലാത്തത് കൊണ്ടാണ് പിന്നെ ഒരു നല്ല അമ്മ കുഞ്ഞിനേയും ഒരു നല്ല ഭര്‍ത്താവു ഭാര്യയേയും നോക്കും ആക്കാര്യമോര്‍ത്ത് സഖാവു വിഷമിക്കണ്ടാ.
ReplyDeleteസ്വന്തം ജോലി സമയത്തെ കുറിച്ചുകൂടെ പറയാമായിരുന്നു. 10 മണിക്കൂര്‍ എന്നത് കൊണ്ട് ജോലി രാജി വെക്കാന്‍ ചന്തൂ തയ്യറാ ണോ? ആദ്യം പ്രവര്‍ത്തിക്കൂ എന്നിട്ടു പ്രസംഗിക്കൂ. വിപ്ലവങ്ങള്‍ നടക്കേണ്ടത് മാറ്റങ്ള്‍ക്കുവേണ്ടിയല്ല നല്ല മാറ്റങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ട്ടിക്ക് തെറ്റു പറ്റി എന്നു പറഞ്ഞു ഖേദം പ്രകടിപ്പികുപോഴേക്കും ആയിരങ്ങള്‍ക്ക് ജീവിതം നഷ്ടപെട്ടു കാണും.
ഉവ്വോ ഷൈനേ? തോന്ന്‌ണില്ല്യാട്ടോ! ഇതിലെ ബിസിനസ്സിനെക്കുറിച്ചൂടെ ചിന്തിക്കണ്ടേ ഷൈന്‍? 10 ഉറുപ്പ്യേടെ സാനം 8 ഉറുപ്പ്യക്ക് വിക്കുമ്പോണ്ടാവണ നഷ്ടം കുറയ്ക്കാന്‍ ഉത്‌പാദനം കൂട്ടേണ്ടിവരും. അതിന് കൂടുതല്‍ ആളുകളെ നിയമിക്കാന്‍ കഴിയാത്തതുകൊണ്ട് ഉള്ള ആളുകളെ കൂടുതല്‍ ഉപയോഗിക്കേണ്ടിവരും! അപ്പൊ ആര്‍ക്കാ ഇതിലെ ലാഭം?
ReplyDeleteഇതോണ്ട് ആരാ നേരെയാവണേ? കമ്പനിയോ അതോ കസ്റ്റമേര്‍സോ? ഇതുകൊണ്ട് രാഷ്ട്രീയമായോ സാമ്പത്തികമായോ എന്തെങ്കിലും ഗുണമുണ്ടോ ഭാരതത്തിന്?
ജോലികിട്ടീട്ടല്ലേ ഉള്ളൂ ഷൈനേ, രാജിവയ്ക്കാന്‍ പറ്റില്ല്യാട്ടോ! പിന്നെ, സമയല്ല്യേല്‍ ഒരു നോട്ടോം നടക്കില്ല്യാ ഷൈനേ. ഇപ്പൊ നീ ഈ ഐ.ടി കുടുംബങ്ങളില് കാണണപോലെ സാധാരണ കുടുംബങ്ങളിലും പരസ്പരം കാണാന്‍കൂടി കഴിയാത്ത ഭാര്യാഭര്‍ത്തൃബന്ധങ്ങള്‍ നമുക്കു വളര്‍ത്തണോ? രക്ഷിതാക്കളുണ്ടായിട്ടും അനാഥരായിട്ടുവളരുന്ന ഒരു പുതുതലമുറയെ നമുക്കും വാര്‍ത്തെടുക്കണോ?
ഷൈന്‍, (മുകളില്‍) ദേശാഭിമാനിയെഴുതിയ കമന്റ് വായിച്ചിരുന്നോ? അതിനെപ്പറ്റി എന്തുതോന്നുന്നു?
നയങ്ങള്‍(പോളിസികള്‍) അങ്ങനെയാണ് ഷൈന്‍! വര്‍ഷങ്ങള്‍ കഴിഞ്ഞ്, നമ്മുടെ യു.പി.എ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും പറഞ്ഞ് ഈ നയം മാറ്റുമ്പോഴേക്കും നമ്മുടെ പുതുയുവത്വത്തിന് ശേഷിക്കുന്ന മൂല്യങ്ങളും നഷ്ടമായിരിക്കും.
ഓ.ടി: ഷൈനേ, ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ലാട്ടോ!
n.j.ജോജൂ: താങ്കളെ ജോസേട്ടന്‍ന്ന് സംബോധനചെയ്തതിന് ക്ഷമിക്കണം, ഒരബദ്ധം പറ്റി!
ReplyDeleteഎന്തുകൊണ്ടാണ്‍ ഈവിഷയത്തെപറ്റി ഇതുവരെയാരും ബ്ലൊഗാത്തതു എന്നാലോചിയ്ക്കുകയായിരുന്നു.
ReplyDeleteനന്നായി ചന്ദൂട്ടന്‍.Unofficial ആയി പത്തും അതില്‍ക്കൂടുതലും സമയം ഇപ്പോള്‍ത്തന്നെ പണിയെടുക്കുന്നവര്‍ക്കിതില്‍ വല്ല്യകാര്യമൊന്നും തോന്നില്ലായിരിയ്ക്കും(സമയക്കൂടുതലിനു അനുപാതികമായി ശംബളവര്‍ദ്ധന കേട്ടില്ല)പക്ഷെ,ഒരു ദിവസം രണ്ടുമണിക്കൂര്‍ എന്നാല്‍ അതു ഒട്ടൂം ചെറുതല്ലാത്ത സമയം തന്നെയാണു.ഉദ്യോഗസ്ഥകളായ സ്ത്രീകളോട് ചോദിച്ചുനോക്കു...മക്കളുടെ ഹോംവര്‍ക്കുമായി ഒരു മണിക്കൂറെങ്കിലും ഇരിയ്ക്കാന്‍പറ്റിയാല്‍,അവരുടെ കൊച്ചുവിശേഷങ്ങള്‍ കേള്‍ക്കാന്‍
അരമണിക്കൂറെങ്കിലും കൊടുക്കാന്‍ പറ്റിയാല്‍..അങ്ങിനെയെന്തൊക്കെ.
4-4.30മണിയാകുമ്പോള്‍ വീട്ടിലെത്തി തനിയെ ഇരിയ്ക്കുന്ന മക്കളെയോര്‍ത്ത് പുകഞ്ഞ്പുകഞ്ഞാണ്‍
അമ്മമാര്‍ ഇപ്പോള്‍തന്നെ ഓഫീസില്‍ കഴിച്ചുകൂട്ടുന്നതു.
പ്രായമായ മാതാപിതാക്കള്‍,മറ്റു സാമൂഹ്യ കടമകള്‍,ഇതൊക്കെ കഴിഞ്ഞു തനിയ്ക്കായി
ഒരു പത്തോപതിനഞ്ചോ നിമിഷം.
ഇതൊകെയാകും ഈ സമയവര്‍ദ്ധനയില്‍ ബലികഴിയ്ക്കപ്പെടുക.
ഭൂമിപുത്രി:
ReplyDelete:( യാന്ത്രികമായൊരു ജീവിതത്തിലേക്ക് ഓരോ ഭാരതീയനേയും നമ്മുടെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്ന പോലെ, അല്ലേ?
ടാസ്കും ശംബളവും മാത്രമേ ഇന്നു സ്വകാര്യ കമ്പനികളില്‍ ജോലി ചെയുന്നവര്‍ നോക്കാറുള്ളൂ നേരവും കാലവും ഒരു വിഷയമല്ല എന്നു സാരം.
ReplyDeleteകുട്ടികള്‍ അങ്ങനെയങ്ങ് വളര്‍ന്നോളും അവരെ നോക്കാന്‍ പോയാല്‍ നമ്മുടെ വളര്‍ച്ചേയേ അതു ബാധിക്കും എന്ന ചിന്ത കൊണ്ടയിരിക്കില്ല, ഇങ്ങനെ ജോലി ചെയ്തില്ലങ്കില്‍ മൊത്തം കുടുംബത്തിനെയും അതു ബാധിക്കും
എന്നതുകൊണ്ടാകാം.
ഇതു സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ കാര്യം,
നമ്മുക്ക് എതിര്‍ക്കാന്‍ പറ്റുന്നത് സര്‍ക്കാര്‍ കാര്യമായതുകൊണ്ട് സ്വകാര്യ കമ്പനികളില്‍ 24മണി നേരം ജോലി ചെയ്തു കൊണ്ടു സര്‍ക്കാര്‍ രണ്ടു
മണിക്കൂര്‍ വര്‍ധിപ്പിക്കുന്നതിനെതിരെ വാദിക്കാം എന്നു മാത്രം!