ഞാന്‍ ചന്ദൂട്ടന്‍. അലസതയുടെ പര്യായം! ഊണും ഉറക്കവുമായങ്ങനെ കഴിഞ്ഞു കൂടുന്നു. എന്നും ഒരു 'കറിവേപ്പില'യാവാനും പകരക്കാരനാവാനും വിധിക്കപ്പെട്ടവന്‍. മലയാളത്തെ ജീവാത്മാവും പരമാത്മാവുമായി കാണുകയും, മാറുന്ന ജീവിതരീതികളെയും അകലുന്ന ബന്ധങ്ങളെയും വിഹ്വലതയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരു തനി നാട്ടിന്‍പുറത്തുകാരന്‍. തിളയ്ക്കുന്ന രക്തവും, നടക്കാത്ത ആശയങ്ങളും മാത്രം കൈമുതലായുള്ളവന്‍. കഠിനമായ ജോലിത്തിരക്കുകള്‍ക്കിടയിലും, ചാറ്റ് വിന്‍ഡോയില്‍ വരുന്ന സുഹൃത്തുക്കളോട് 'ഞാന്‍ ബിസിയാ'ണെന്നു പറയാന്‍ ഇഷ്ടമില്ലാത്തവന്‍. എന്നും, എവിടെയും, നിന്ദിതരുടെയും അപഹാസ്യരുടേയും പട്ടികയിലെ ഒന്നാമന്‍! സുഹൃത്തുക്കള്‍ക്കൊരു കോമാളി... വയ്യ.. ഇനി അനന്തനും തോറ്റുപോകും..!