Tuesday, December 9, 2008

ശങ്കരസ്തുതി

മലനയനം, അരുണവദനം
ജടിതകേശം, രൌദ്രരൂപം
ചുടലഭസ്മം, സർപ്പമാല്യം
ജടയിൽ ഗംഗ, ചന്ദ്രധാരിം

കളഭചർമ്മം, ഋഷഭയാനം
മൃത്യുദേവം, ഭൂതനാഥം
ത്രിനയനവദനം, നീലകണ്ഠം
ക്ഷിപ്രകോപം, ശാന്തഭാവം

ഗർവ്വനാശം, കാമനാശം
പാപനാശം, മോക്ഷദാനം
ഭക്തിഭാവം ഭൂവിഭാഗേ

ഹിമവൽപുത്രീപതിം, രുദ്രം
മഹാദേവം വന്ദയാമി.

2 comments:

  1. നിറയെ തെറ്റ്; ഒരു രസവുമില്ല; ഒടുക്ക ഒരു “വന്ദയാമി”യും? എന്താണതിന്നർഥമെന്നറിയുമോ?
    ഇംഗ്ലീഷിൽ ഒരു അര സ്പെല്ലിങ്മിസ്റ്റേക്കോ ഉച്ചാരണത്തെറ്റോ വന്നാൽ വല്യ പാതകമായി കാണുന്നവരാണു മലയാളത്തിലും സംസ്കൃതത്തിലും എന്തുമാവാമെന്നു സ്വതവേ കരുതാറ്.
    വാസ്തവത്തിൽ, ഇംഗ്ലീഷാണു നിയമവ്യവസ്ഥ കുറഞ്ഞഭാഷ. സംസ്കൃതത്തിനു കൃത്യതയുണ്ട്;സൂക്ഷ്മതയുണ്ട്.
    ചന്ദൂട്ട, സംസ്കൃതം പഠിക്കാനെളുപ്പമാണ്.“കാമധേനു” എന്നൊരു പദ്ധതിയുണ്ട്, സംസ്കൃതം പഠിക്കാൻ. ഈ.പി.ഭരതപിഷാരടി എന്ന ഒരു അവധൂതൻ സംവിധാനം ചെയ്തതാണ്. അദ്ദേഹം ഇപ്പോഴില്ല. 40 പാഠംകൊണ്ട് പഠീച്ചുതീറ്ക്കാവുന്നതരത്തിൽ അദ്ദേഹം ഒരു പുസ്തകമെഴുതി, സംസ്കൃതപഠനത്തിന്.അതേ വഴി പിന്തുടർന്ന്, ആമുഖത്തിലതു പരാമർശിച്ച് കെ.ജി.പൌലൊസ് ‘ലഘുസംസ്കൃതം’ എന്ന പൂസ്സ്തകമെഴുതി. വള്ളത്തോൽ വിദ്യാപീഠമാണതു പ്രസിദ്ധപ്പെടുത്തിയത്.

    ReplyDelete
  2. മധുരാജ്
    തെറ്റുകൾ ഉണ്ടായിരിക്കാം, ക്ഷമിക്കണം!
    പ്ലസ്‌റ്റു സമയത്ത് എഴുതിയ പഴയ കവിതകൾ വിശ്വസ്പന്ദനത്തിലേക്കു മാറ്റുകയാണ്. അത്രയേയുള്ളൂ.
    സംസ്കൃതം വലിയപിടിയില്ല.
    പിന്നെ "വന്ദയാമി" എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് "ഞാൻ വന്ദിക്കുന്നു" എന്നാണ്; ഇത് എത്രകണ്ട് ശരിയാണെന്നറിയില്ല.

    പുസ്തകങ്ങൾ പരിചയപ്പെടുത്തിയതിന് നന്ദി. പഠിക്കാൻ ശ്രമിക്കാം!

    ReplyDelete