എം.സി.ഏയ്ക്ക് പഠിക്കുന്ന കാലം. ഞങ്ങളെയെല്ലാം എവിടെയെങ്കിലും പ്ലേസാക്കിയേ പണ്ടാറടങ്ങൂന്നും കൽപ്പിച്ച് ഡിപ്പാർട്ടുമെന്റും മാനേജുമെന്റുംകൂടി ഞങ്ങളെ ഏതെങ്കിലും കൊമ്പത്ത് കേറ്റുന്നത് ജീവിതവ്രതമാക്കിയെടുത്ത പേർസണാലിറ്റി ആന്റ് കാരീർ ഡെവലപ്പേർസിനെക്കൊണ്ട് നാഴികയ്ക്ക് നാല്പത്‌വട്ടം ക്ലാസെടുപ്പിക്കുന്ന കാലം. ദിവസോം ഉച്ചയ്ക്ക്ശേഷം പേർസണാലിറ്റി ഡെവലപ്പുചെയ്യാനെന്നും പറഞ്ഞ് ഞങ്ങടെ സാമ്പത്തികനിലതകർക്കുന്ന പ്രോഗ്രാമുകളുമായി ഓരോരുത്തന്മാർ വന്ന് കത്തിവെച്ച് കൊല്ലുക സാധാരണമായിരുന്നു.
പതിവുപോലെ ഒരു പേർസണാലിറ്റി ക്ലാസ്. ക്ലാസ് കൊഴുക്കുമ്പോഴും അപ്പുറത്തിരിക്കുന്ന പെമ്പിള്ളേരുടെ മോന്തേം നോക്കി ചുമ്മാ വായും പൊളിച്ച് കോട്ടുവായും വിട്ട് എല്ലാരും അണ്ടിപോയ അണ്ണാനെപ്പോലിരിക്കുകയാണ്. ഇന്റർവ്യൂവിനിടെ ഇന്റർവ്യൂവർ ചായനൽകിയാൽ കുടിക്കണോ? വേണേൽ എങ്ങനെ കുടിക്കണം, കുടിക്കുന്നതിനിടെ അത് തട്ടിപ്പോയാലെന്തുചെയ്യും, തുടങ്ങിയ അത്യാവശ്യം എപ്പോഴും ഉപയോഗപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയാണ് നമ്മുടെ ട്രൈനർ.
ഓർമ്മയില്ലേ, നമ്മുടെ സണ്ണിതരകനെ? അവനങ്ങ് ചൊറിഞ്ഞുവന്നു. വളരെ മാന്യമായി എഴുന്നേറ്റ് നിന്ന് അവൻ തനിക്കൊരു സംശയമുണ്ടെന്ന് ട്രൈനറെ അറിയിച്ചു. ക്ലാസിലിരുന്ന് കൂർക്കം വലിച്ചുറങ്ങാറുള്ള സണ്ണിതരകന്റെ ഈ മാറ്റം എച്ച്.ഓ.ഡിയുടെ കണ്ണുകളെ ഈറനണിയിക്കവേ, സണ്ണി തന്റെ സംശയം ട്രൈനറുടെ അടുത്ത് ഉന്നയിച്ചു.
"അപ്പൊ സാറേ, ഈ ഇന്റർവ്യൂവിനിടെ വളിവിടാൻ മുട്ടിയാലോ? എന്താ ചെയ്യാ?"
അവന്റെ നിഷ്കളങ്കമായചോദ്യത്തിനുമുമ്പിലാണോ, അതോ പിള്ളേരുടെ ചിരിയുടെ ശബ്ദത്തിനിടയിലാണോ എന്തോ, നമ്മുടെ ട്രൈനർ ആ ക്ലാസ് അവിടെവച്ചുനിർത്തി.
ഹഹ..പാവം ട്രൈനര്‍.. വൌ എന്തൊരു ഗെറ്റ്സ്,സണ്ണി നിന്നെ സമ്മതിച്ചൂ.. ഈ ആളിപ്പോള്‍ എന്തുചെയ്യുന്നു..?
ReplyDeleteഹോ! പാവം ട്രെയിനറുടെ അപ്പോഴത്തെ അവസ്ഥ ആലോചിയ്ക്കാനേ വയ്യ!
ReplyDelete:)