ഇന്ന് ജൂൺ അഞ്ച്.
ലോക പരിസ്ഥിതിദിനമായി ആചരിക്കുന്ന ദിവസം.
ഉത്തരാധുനികതയുടെ കുത്തൊഴുക്കിൽ ഈ പ്രകൃതിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അതിന്റെ നൈസർഗികതയാണ്.
മണ്ണും വെള്ളവും വായുവും മനസ്സുമെല്ലാം വിഷലിപ്തവും മലീമസവുമായിക്കഴിഞ്ഞിരിക്കുന്നു.
ആഗോളതാപനവും പ്രകൃതിവിഭവക്ഷാമവും മലിനമായ പരിസ്ഥിതിയും മനുഷ്യന്റെ വളർച്ച പ്രകൃതിയ്ക്കുനൽകിയ സംഭാവനയാണ്!
തന്നെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടെ, താനിരിക്കുന്ന കൊമ്പിന്റെ കടയ്ക്കുതന്നെയായിരുന്നു മനുഷ്യൻ കോടാലിവെച്ചുകൊണ്ടിരുന്നത്. ഇനിയും അതങ്ങനെയാകാനേ തരമുള്ളൂ.
ജീവിക്കുന്ന ഓരോ നിമിഷവും ഓരോ മനുഷ്യനും ഈ പരിസ്ഥിതിയ്ക്ക് മരണം സംഭാവന ചെയ്യുകയാണ്. പ്ലാസ്റ്റിക്, ഇലക്‌ട്രോണിക്, മെക്കാനിക്കൽ, ഇൻഡസ്ട്രിയൽ വേസ്റ്റുകളുൽപ്പാദിപ്പിക്കാതെ, പരിസ്ഥിതിയെ മലിനപ്പെടുത്താതെ, ഒരു ദിവസം പോലും ഒരു ഗ്രാമീണനുപോലും ജീവിക്കാനാവില്ല എന്ന നിലയിലെത്തിനിൽക്കുന്ന ഉത്തരാധുനികത ഇനിയും വളരുക തന്നെയാണ്.
ഇനിയുള്ള തലമുറ എങ്ങിനെ ജീവിക്കുമെന്നത് എന്തായാലും നമ്മുടെ പ്രശ്നമല്ലല്ലോ, അല്ലേ?
നമ്മുടെയും നമ്മുടെ തറവാടായ ഭൂമിയുടെയും അന്ത്യം ഇനിയുമകലെയല്ലെന്നറിഞ്ഞുകൊണ്ടുതന്നെ നമുക്കും ആഘോഷിക്കാം ഒരു പരിസ്ഥിതി ദിനം കൂടി.
എല്ലാവർക്കും വിശ്വസ്പന്ദനത്തിന്റെ ഹൃദയം നിറഞ്ഞ പരിസ്ഥിതിദിനാശംസകൾ
No comments:
Post a Comment