വളരെ നാൾ മുമ്പാണ്. ഞങ്ങൾ നാലാംതരത്തിൽ പഠിക്കുന്ന കാലം. ഞങ്ങൾ എന്ന് പറയുമ്പോൾ സോജു, ജിത്തു, ചിഞ്ചു, സണ്ണി എന്നിങ്ങനെ തണ്ണീർക്കോട് സ്‌കൂളിലെ ടീച്ചർമാരുടെ മക്കളുടെ ഒരു കൺസോർഷ്യമാണുകേട്ടോ. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് കിട്ടിയിരുന്ന സ്പെഷൽ പരിഗണനകൾ ഒരുപാടുണ്ടായിരുന്നു. ക്ലാസിൽ ചോദ്യം ചോദിക്കുമ്പോൾ ആദ്യം ഉത്തരം പറയാനവസരം പലപ്പോഴും ഞങ്ങൾക്കാവാറുണ്ട്. അടീം പിടീം ഒന്നൂല്ല്യ! അതോണ്ടന്നെ, ഞാൻ കാണിച്ചിരുന്ന തല്ലുകൊള്ളിത്തരത്തിൻ ഒരതിരുമില്ലായിരുന്നു. പലപ്പോഴും സഹികെട്ട് കൊച്ചുമോൾ ടീച്ചർ പിടിച്ചുനിർത്തി ചന്തിക്ക് പൂശൂന്നതും, ടീച്ചറെന്താച്ചാ ചീതോ, നിക്കൊന്നൂല്ല്യാ.. എന്ന ഭാവത്തിൽ ഞാനത് കൊള്ളുന്നതും സ്ഥിരമായിരുന്നു.
ഇത്രേം ചരിത്രം. ഇനി കാര്യത്തിലേക്കുവരാം.
ഇതുപോലത്തെ ഒരു ചോദ്യോത്തര വേള. ശിവൻ മാഷ് ഘ്രാണശക്തിയെക്കുറിച്ച് പഠിപ്പിക്കാനൊരുങ്ങുകയാണ്.
"ഡാ, നല്ല മണമുള്ള ഒരു സാധനത്തിന്റെ പേരുപറയെടാ.."
ഇത്തവണ ചോദ്യം മോനമ്മടീച്ചറുടെ മകൻ സണ്ണി തരകനോടാണ്. അവന്റെ കണ്ണുരണ്ടും തള്ളിപ്പോയി. നല്ല മണമുള്ള സാധനം..? പറയുമ്പോ ഏറ്റവും നല്ല മണമുള്ള സാധനം തന്നെ പറയണം. ഇല്ലേൽ സ്റ്റാറ്റസ്സിന് വല്ല്യ കൊറച്ചിലാവും. ഒട്ടും ആലോചിക്കാൻ നിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ വന്നു അവന്റെ ഉത്തരം
"തീട്ടം, മാഷേ....നല്ല മണമല്ലേ?"
ശിവൻമാഷുടെ കൈയ്യിലെ വടിയിൽനിന്നുമുയരുന്ന സീൽക്കാരശബ്ദവും സണ്ണിയുടെ അലറിക്കരച്ചിലും ക്ലാസ്സിലെ പൊട്ടിച്ചിരികൾക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു.
Kollam,pakshe oru samshayam..
ReplyDeleteAa utharam than thanne paranch thalle..athu sunny de thalayil ketti vachooo
അനിതേ, അതിന് അതിത്ര പബ്ലിക്കായി വിളിച്ചുപറേണതെന്തിനാ? ശ്.. ശ്.. ഇതാരോടും പറയണ്ടാ. പഞ്ചാര മുട്ടായി വാങ്ങിത്തരാം ട്ടോ!
ReplyDeleteചില മാഷുമാര്‍ ഇങ്ങനെയാണ്. ശരിയുത്തരം പറഞ്ഞാലും തല്ലോട് തല്ലോട് തന്നെ.അടിയോടടി പൊടിയരിക്കഞ്ഞി.
ReplyDeleteOh it is so interesting.
ReplyDeleteനന്ദി കുഞ്ഞിക്കാ. പക്ഷെ ശിവൻ മാഷ് പാവാർന്നു. വായില് കൈയ്യിട്ടാലും കടിക്കാത്ത ടൈപ്പ്. മൂപ്പർക്ക് ദേഷ്യം വരണേലോ?!!!
ReplyDeleteശിവകുമാർ, ഇഷ്ടായീന്നറിഞ്ഞേല് സന്തോഷണ്ട് ട്ടോ. നന്ദീം
സണ്ണി പറഞ്ഞതിലും കാര്യമുണ്ട്. മണം നല്ലത്, ചീത്ത എന്ന് തരം തിരിച്ചില്ലെങ്കില്‍ പ്രത്യേകിച്ചും.
ReplyDelete;)
അപ്പൊ അതിനു ‘നല്ല’ മണമാണല്ലെ?
ReplyDeleteഞാനോര്‍ത്തതു ‘ഭയങ്കര’ ‘നാറ്റ’മാണെന്നാ
എന്റെ ശ്രീ, സണ്ണി പറഞ്ഞാപിന്നെ കാര്യല്ല്യാത്യാവോ? ആളൊരു ഭയങ്കരനാർന്നു. ഇപ്പൊഴും വല്ല്യ മാറ്റൊന്നൂല്ല്യ! എന്റെ കൂട്യന്ന്യാണ്. അഭിപ്രായങ്ങൾക്ക് നന്ദി.
ReplyDeleteശ്രീനാഥേ, 70 എം.എം പാൽപ്പുഞ്ചിരിയാണല്ലോ? ഇഷ്ടായീന്നറിഞ്ഞേല് സന്തോഷം!
ശ്ശൊ, ഈ ലക്ഷ്മീട്യൊരു കാര്യം! ഒരു തമാശപറയാംന്ന്വച്ചാ അതെടുത്ത് സീരിയസ്സാക്കിക്കളയും! താങ്ക്സ് ട്ടോ