Sunday, January 20, 2008

അനുരാധയെന്ന കുടുംബിനി

നുരാധയുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറകുമുളക്കാന്‍ തുടങ്ങി പുതിയ ജീവിതത്തെക്കുറിച്ചുള്ള കിനാവുകള്‍ അവളുടെ കണ്ണുകളില്‍ സൂര്യതേജസ്സായി ജ്വലിച്ചു. അവളുടെ അരുണിമയാര്‍ന്ന അധരങ്ങള്‍ക്കു നാണമാര്‍ന്ന പുഞ്ചിരി ഒരലംങ്കാരമായി ഭവിച്ചു! ഘടികാരത്തിന്റെ ശബ്ദമൊഴിച്ചാല്‍, നിശബ്ദമായ ആ അന്തരീക്ഷതില്‍ അനുരാധ അവളുടെ ഭാവിയെക്കുരിച്ചുള്ള പ്രതീക്ഷകള്‍ക്ക്‌ ഊടുംപാവും നെയ്തു!

അയാളുടെ കാലടിശബ്ദം അവളെ ഭൂമിയിലേക്കു കൊണ്ടുവന്നു! അവളറിയുമ്മുമ്പേ, അവളുടെ അധരങ്ങളിലെ അരുണിമ അയാളുടെ തടിച്ച ചുണ്ടുകളാല്‍ ഒപ്പിയെടുത്തു! അയാള്‍ പിന്നെ അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

അരക്ഷിതാവസ്ഥകൊണ്ടാനോ, അതൊ ഭയംകൊണ്ടാണോ എന്നറിയില്ല, അവളുടെ മുഖം വിളറിവെളുക്കാന്‍ തുടങ്ങി! എല്ലാം ഒരുദിവസം ശരിയാകുമെന്നവള്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു.

കാലം കടന്നുപോകവേ, താനയാള്‍ക്കുള്ള ഒരു വേലക്കാരി മാത്രമാനെന്നവള്‍ തിരിച്ചറിഞ്ഞു! അയാളുടെ സുഖത്തിനായുള്ള ഒരു പഞ്ഞിക്കിടക്ക! പക്ഷേ, തന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, അയാള്‍ക്കുവേണ്ടിയും അയാളുടെ കുടുംബത്തിനുവേണ്ടിയും മാത്രം ജീവിക്കാന്‍ അവള്‍ അതിനകം പഠിച്ചു കഴിഞ്ഞിരുന്നു.

അങ്ങനെ അനുരാധ അവളേപ്പൊലുള്ളൊരായിരം അനുരാധമാരേപ്പോലെ ഒരു നല്ല കുടുംബിനിയായി, അവളെപ്പോലെ ഒരുപാട്‌ പഞ്ഞിക്കിടക്കകള്‍ക്കുകൂടെ അമ്മയായി ജീവിക്കുന്നു; മരിച്ച സ്വപ്നങ്ങളും, മരവിച്ച മനസ്സുമായി!

Wednesday, January 9, 2008

ആള്‍ദൈവങ്ങളുടെ നാട്ടില്‍

അതെന്താ എനിക്കും ഒരു ദൈവമായാല്‌..?

ആരാധന മൂത്തുമൂത്ത്‌ ഞാന്‍ ഒരു ആള്‍, സോറി, ദൈവമാകുന്നപോലെ.

എന്തായാലും മുപ്പത്തി ഏഴു മുക്കോടി ദൈവങ്ങളുള്ളതില്‍ ഇനിയൊന്നുകൂടിയാലെന്താ?

ഒരമ്മയോ ഒരു ബാബയോ പോലെ!എന്തായാലും, ജനങ്ങള്‍ സ്വന്തം അമ്മയേക്കാളും, അച്ഛനേക്കാളും എന്നെ സ്നേഹിക്കാതിരിക്കില്ല!

അവര്‍ എന്നെയും അങ്ങ്‌ ആരാധിച്ചോളുംന്നേ!അപ്പൊ ഇനി ഞാന്‍ ഒരാള്‍ ദൈവാണേ.. കളിക്കല്ലേ, വേണ്ടാ.