ഞാനറിയാതെന്റെ അകതാരിലായ്
നറുനിലാവേകുന്നു നീ ചന്ദ്രികയായ്.
കൂരിരുട്ടാർന്നൊരീ ഹൃത്തടത്തിൽ
ജ്യോതിയേകുന്നു നീ പൌർണ്ണമിയായ്.
മ്ലാനമാകും മമജീവിതത്തിൽ
ഉല്ലാസമായിനീ വന്നുചേർന്നു.
പ്രണയാഗ്നിതൻ താപമേറ്റുവാടും
തളിർമുല്ലമൊട്ടകുമെൻമനസ്സ്
വിരഹമാം വേനലിൽ രക്തമറ്റു
മരുഭൂമിപോലെ വരണ്ടുപോയി.
എന്നിടനെഞ്ചിനുള്ളിൽ ഒളിച്ചിരിക്കും
അനുരാഗമെന്നു നീ തിരിച്ചറിയും?
നവജീവനേകുന്ന കുളിർസ്പർശമായ്
നവവർഷമായ് നീ വരാത്തതെന്തേ?
നഷ്ടപ്രണയങ്ങളുടെ വിരഹതാപത്തിൽ വാടിക്കരിഞ്ഞുപോയ, ആരോടും പറയാതെ, ആരും തിരിച്ചറിയാതെപോയ എന്റെ മനസ്സിന്റെ വിങ്ങലുകളുടെയും മോഹങ്ങളുടെയും ഓർമ്മകൾക്കുമുന്നിലായി ഈ പ്രണയഗാഥ ഞാനിവിടെ സമർപ്പിക്കുന്നു, നിങ്ങൾക്കായി!
ReplyDeleteപ്രണയത്തെക്കുറിച്ചുള്ള എന്റെ മറ്റുപോസ്റ്റുകൾ വിശ്വസ്പന്ദനത്തിലും, പൊട്ടക്കിണറിലും കാണാം.
കൃത്രിമത്വത്തിന്റെ കല്ലുകടി അവസാന ശ്ലോകത്തിനെ വികലമാക്കിയെങ്കിലും അത് ആത്മാർത്ഥമായ ആത്മാവിഷ്കാരമാണ്.
ReplyDeleteദയവായി ക്ഷമിച്ചാലും
എന്നിടനെഞ്ചിനുള്ളിൽ ഒളിച്ചിരിക്കും
ReplyDeleteഅനുരാഗമെന്നു നീ തിരിച്ചറിയും?
നവജീവനേകുന്ന കുളിർസ്പർശമായ്
നവവർഷമായ് നീ വരാത്തതെന്തേ?
എന്തോന്നാ ഈ പറേന്നേ.. അങ്ങനെ ഇടനെഞ്ചിനുള്ളിൽ ഒളിപ്പിച്ച് വെച്ചാൽ മതിയോ? കുളിരായി വരണമെങ്കിൽ ഒന്ന് പുറത്തേക്കൊഴുക്കൂ ഈ പ്രണയം.
നന്ദി കുറുക്കാ...
ReplyDeleteഈ വിഷയത്തിൽമാത്രം ചെറിയ ഒരു അപകർഷതാബോധമുള്ളതുകൊണ്ട് ഇതുവരെയും എന്റെ മനസ്സിലെ പ്രണയം ഒരുപെണ്ണിനോടും തുറന്നുപറഞ്ഞിട്ടില്ല! ഇനീപ്പൊ അതിനൊക്കെ വിധീണ്ടാവുംന്ന് തോന്നുണൂല്ല്യ. ഇങ്ങട്ട് ഒരാൾ ഇഷ്ടാന്ന് പറഞ്ഞാലും ഞാനാടൈപ്പല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയേ നടക്കൂ.