Sunday, January 20, 2008

അനുരാധയെന്ന കുടുംബിനി

നുരാധയുടെ സ്വപ്നങ്ങള്‍ക്ക്‌ ചിറകുമുളക്കാന്‍ തുടങ്ങി പുതിയ ജീവിതത്തെക്കുറിച്ചുള്ള കിനാവുകള്‍ അവളുടെ കണ്ണുകളില്‍ സൂര്യതേജസ്സായി ജ്വലിച്ചു. അവളുടെ അരുണിമയാര്‍ന്ന അധരങ്ങള്‍ക്കു നാണമാര്‍ന്ന പുഞ്ചിരി ഒരലംങ്കാരമായി ഭവിച്ചു! ഘടികാരത്തിന്റെ ശബ്ദമൊഴിച്ചാല്‍, നിശബ്ദമായ ആ അന്തരീക്ഷതില്‍ അനുരാധ അവളുടെ ഭാവിയെക്കുരിച്ചുള്ള പ്രതീക്ഷകള്‍ക്ക്‌ ഊടുംപാവും നെയ്തു!

അയാളുടെ കാലടിശബ്ദം അവളെ ഭൂമിയിലേക്കു കൊണ്ടുവന്നു! അവളറിയുമ്മുമ്പേ, അവളുടെ അധരങ്ങളിലെ അരുണിമ അയാളുടെ തടിച്ച ചുണ്ടുകളാല്‍ ഒപ്പിയെടുത്തു! അയാള്‍ പിന്നെ അയാളുടെ ഇഷ്ടങ്ങള്‍ അവള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

അരക്ഷിതാവസ്ഥകൊണ്ടാനോ, അതൊ ഭയംകൊണ്ടാണോ എന്നറിയില്ല, അവളുടെ മുഖം വിളറിവെളുക്കാന്‍ തുടങ്ങി! എല്ലാം ഒരുദിവസം ശരിയാകുമെന്നവള്‍ക്ക്‌ വിശ്വാസമുണ്ടായിരുന്നു.

കാലം കടന്നുപോകവേ, താനയാള്‍ക്കുള്ള ഒരു വേലക്കാരി മാത്രമാനെന്നവള്‍ തിരിച്ചറിഞ്ഞു! അയാളുടെ സുഖത്തിനായുള്ള ഒരു പഞ്ഞിക്കിടക്ക! പക്ഷേ, തന്റെ ആഗ്രഹങ്ങളെ ഉള്ളിലൊതുക്കി, അയാള്‍ക്കുവേണ്ടിയും അയാളുടെ കുടുംബത്തിനുവേണ്ടിയും മാത്രം ജീവിക്കാന്‍ അവള്‍ അതിനകം പഠിച്ചു കഴിഞ്ഞിരുന്നു.

അങ്ങനെ അനുരാധ അവളേപ്പൊലുള്ളൊരായിരം അനുരാധമാരേപ്പോലെ ഒരു നല്ല കുടുംബിനിയായി, അവളെപ്പോലെ ഒരുപാട്‌ പഞ്ഞിക്കിടക്കകള്‍ക്കുകൂടെ അമ്മയായി ജീവിക്കുന്നു; മരിച്ച സ്വപ്നങ്ങളും, മരവിച്ച മനസ്സുമായി!

3 comments:

  1. പുരുഷമേധാവിത്വം നിറഞ്ഞ ഈ കൊച്ചുലോകത്തില്‍ സ്ത്രീകളുടെ ആഗ്രഹങ്ങള്‍ പലപ്പോഴും ജലരേഖകളാകാറാണ്‌ പതിവ്‌.

    പുരുഷനും അവന്‍ നയിക്കുന്ന സമൂഹവും മിക്കപ്പോഴും സ്ത്രീകള്‍ക്കെതിരാണ്‌.
    സ്ത്രീസ്വാതന്ത്ര്യം വേണമെന്നും അവര്‍ക്ക്‌ സമൂഹത്തില്‍ പുരുഷനോടൊത്തസ്ഥാനം കൊടുക്കണമെന്നും പറയുന്ന ആളുകള്‍ തന്നെ അതു പ്രായോഗികമാക്കേണ്ടുന്ന ഘട്ടങ്ങളില്‍ നിശ്ശബ്ദരാകുന്നു.

    ഒന്നു പ്രാര്‍ഥിക്കാനുള്ള അവകാശം പോലും അവര്‍ക്കില്ലേന്നുവെച്ചാണോ, എന്തോ, ചില ക്ഷേത്രങ്ങളിലും മുസ്ലീം പള്ളികളിലും ഇന്നവര്‍ക്കു വിലക്കാണ്‌.

    സ്ത്രീ അബലയാണെന്നുപറഞ്ഞ്‌ അവളെ സമൂഹം ഒരു തബലയാക്കുകയാണ്‌. സ്ത്രീകളുടെ ആഗ്രഹങ്ങളും താത്‌പര്യങ്ങളും ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി മാറ്റിവെക്കേണ്ടിവറുന്ന ഒരു അവസ്ഥാവിശേഷമാണിന്നുള്ളത്‌.

    കിടപ്പറയില്‍പ്പോലും അവള്‍ ഒരു ഉപഭോഗവസ്തുവാകുന്നു. (തന്റെ ഭാര്യ എത്രമാത്രം ലൈംഗികബന്ധം ആസ്വദിക്കുന്നുവെന്ന്‌ മനസ്സിലാക്കുന്ന, അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കുന്ന എത്ര ഭര്‍ത്താക്കന്മാര്‍ ഉണ്ടാവും?). ഒരടുക്കളക്കാരിയായി, വാഷിംഗ്‌ മെഷീനായി, ഒരു പഞ്ഞിക്കിടക്കയായി അവള്‍ മാറുകതന്നെയാണ്‌.

    അവകാശങ്ങളും ആഗ്രഹങ്ങളും അവര്‍ക്ക്‌ നിഷേധിക്കപ്പെടുന്നതിനുകാരണം സമൂഹത്തിന്റെ അജ്ഞതയാണ്‌. സമൂഹം പലപ്പോഴും പുരുഷന്മാരെപ്പോലെ ചിന്തിക്കുന്നു, പെരുമാറുന്നു.

    ഇതിനൊരു ചൂണ്ടുപലകയാണെന്റെ അനുരാധ

    ReplyDelete
  2. അനുരാധയെ പലര്‍ക്കും മനസ്സിലായില്ലെന്ന്‌ തോന്നുന്നു.

    സ്വന്തം ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു മുമ്പില്‍ ഒരു താല്‍പര്യവുമില്ലെങ്കിലും, വഴങ്ങിക്കൊടുക്കേണ്ടിവരുന്ന ഒരവസ്ഥയെ marital rape എന്ന്‌ വിളിക്കാമോ? ഈ പ്രവണത ശരിയോ തെറ്റോ?

    ദയവായി ഇവിടെ പേജ്‌ നമ്പര്‍ 76 കാണുക

    ReplyDelete
  3. താങ്ങള്‍ ഉദേശിച്ചത് മനസിലായി .... ആശയം വളരെ നന്നായി ...

    ReplyDelete